Photo
Finalized list of rides I am going to own in near future.

Finalized list of rides I am going to own in near future.

Text

Re:ആന്‍ഡ്രോയിഡ്‌കാരെ നേരിടാന്‍ 5 മാര്‍ഗങ്ങള്‍:

Please find my reply in line.

നിങ്ങളുടെ മുന്നില്‍ ആന്ഡ്രോയിഡ് ഫോണുമായി ഷോ ഇറക്കുന്ന കൂട്ടുകാരനോട് ചോദിക്കാവുന്ന ഏതാനും ചോദ്യങ്ങള്‍

ഞങ്ങള്‍ ആന്ഡ്രോയിഡ്കാര്‍ ഷോ ഇറക്കാറില്ല. ആള്‍ക്കാര്‍ ഞങ്ങളെ സെലിബ്രിറ്റീസായി കാണുകയാണ് ചെയ്യുന്നത്. ശെരിക്കും ഇത്  ഞങ്ങളുടെ സ്വകാര്യ ജീവിതത്തെ  ബാധിക്കുന്നുണ്ട്. എവിടെ പോയാലും “ദേ ആന്ഡ്രോയിഡ് ഓണര്‍, വൌവ് എന്നൊക്കെ പറഞ്ഞ് ഓരോരുത്തന്മാര്‍ വരും. 

1. ഇത് ജിന്‍ജര്‍ബ്രെഡ് ആണോ ഐസിഎസ് ആണോ?

പൊതുവേ ഇവന്മാര്‍ക്കൊന്നും ആന്ഡ്രോയിഡിന്റെ വേര്‍ഷന്‍ ഒന്നും അറിയില്ല.. മിക്കവാറും വരുന്ന മറുപടി, “അല്ല എല്‍ജി്‌ ഒപ്ടിമസ് നെറ്റ് ആണ്‌” എന്നായിരിക്കുമ്.. പുച്ഛിച്ച് തള്ളിയേക്കണം…

സ്വന്തം ഫോണിലെ റിങ്ങ്ടോണ് വരെ മാറ്റാന്‍ അറിയാത്ത ടീംസൊക്കെ ജിഞ്ജര്‍ ബ്രെഡ് എന്ന് പറയാന്‍ പഠിച്ചതില്‍ സന്തോഷം. ഡ്യൂഡെ, ഞങ്ങള്‍ ആന്ഡ്രോയിഡ്കാര്‍ ജസ്റ്റ് എന്ഡ് യൂസേഴ്സ് അല്ല. ഓപണ്‍സോഴ്സ് കമ്യൂണിറ്റിയുടെ വക്താക്കളാണ്. അതായത് ജിഞ്ജര്‍ബ്രഡ് മുതല്‍ ആംഗ്രിബേഡ് വരെ ഞങ്ങളാണ് ഡെവലപ്പുന്നത്. അത് കൊണ്ട് ആശാനെ ഉടുക്കുകൊട്ടാനോ, അയ്യപ്പന്റടുത്ത് പുലിക്കളിക്കാനോ, വേലായുധനെ വേല പഠിപ്പിക്കാനോ , മുയലിനെ ചതിക്കാനോ നോക്കണ്ടാട്ടാ…

2. ഇനി എങ്ങാനും അവന്‍ ജിഞര്‍ബ്രെഡ് ആണെന്നോമറ്റോ പറഞ്ഞാല്, എന്താ ഐസ്‌ക്രീം സാന്ഡ്വിചിലേക്ക് അപ്‌ഗ്രേഡ് ചെയ്യാത്തെ? അവൈലബിള്‍ അല്ലേ? എന്ന് ചോദിക്കാം..

അതു അവനറിയില്ലായിരിക്കുമ്.. അപ്പോഴും ഒരൌണ്സ് പുച്ഛം വിതറാം..

പ്ലീസ് റെഫെര്‍ ടു ഒന്നാമത്തെ ചോദ്യത്തിനു ഞാന്‍ തന്ന ചുട്ട മറുപടി.

3. അതിന്റെ അപ്ഗ്രേഡ് അടുത്ത ആഴ്ചയേ വരൂ എന്നൊക്കെ പറയാന്‍ മാത്രം ബോധം ഉള്ളവനാണെങ്കില്‍, പിന്നീടുള്ള നീക്കങ്ങള്‍ അല്പം സൂക്ഷിച്ച് വേണം..
അടുത്തചോദ്യം, “എന്തുപറ്റി പ്രോസസ്സര്‍സ്പീഡ് 600മെഗ ഹെട്സേ ഉള്ളോ? എന്നാക്കാം

ഇതിനുത്തരം പറഞ്ഞാലും ഇല്ലെങ്കിലും പുച്ഛിക്കാം..

ഇത്തരം മണ്ടന്‍ ചോദ്യങ്ങള്‍ ചോദിക്കുന്ന നിന്റെ നിലവാരത്തെ ചോദ്യം ചെയ്യുന്ന എന്റെ നിലവാരത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ എന്റെ നിലവാരം ഇടിയുന്നു. ഓവര്‍ ക്ലോക്കിങ്ങിനെ കുറിച്ച് ഏത് അശുവിനും (ആന്‍ഡ്രോയിഡ് ശിശു) അറിയാം. അതുകൊണ്ട് ഇത്തരം ചോദ്യങ്ങള്‍ ചോദിച്ച് ഞങ്ങളുടെ മറുപുഛത്തിന് ഇരയാകാതെ നോക്കിക്കോ. 

4. അവന്‍ കടയില്‍ നിന്ന് ഫോണ്‍ വാങ്ങ്നി വീട്ടില്‍ എത്തിയിട്ടേ ഉള്ളൂ എങ്കിലുമ്, “ഇതെന്താ ഇതുവരെ ‘റൂട്ട്’ ചെയ്യാത്തെ എന്ന് ചോദിക്കുക? ഛെ, റൂട്ട് ചെയ്യാ അറിയില്ലായിരുന്നോ?

എത്ര ടെക്കി ആണെന്ന് പറഞ്ഞാലും ഉപയോഗിച്ച് കൊതി തീരും മുന്‍പ് ഇമ്മാതിരി അക്രമങ്ങള്‍ കാണിക്കാന് ധൈര്യപ്പെടില്ല! പുച്ഛം റെഡിയാക്കിക്കോ..

ലോല്‍ മാന്‍ ലോല്‍‌. ഞങ്ങള്‍ ആന്ഡ്രോയിഡ് വാങ്ങുന്നത് തന്നെ അത് റൂട്ട് ചെയ്യാനാണ്. റൂട്ടിങ്ങ്, ആപ്പ് ഡൌണ്‍ലോഡിങ്ങ്, ഓവര്‍ ക്ലോക്കിങ്ങ്, ഗൂഗിള്‍ സിങ്കിങ്ങ്, ഓയെസ് ഓട്ടോ അപ്ഡേറ്റ് എന്നീ കാര്യങ്ങള്‍ക്ക് മാത്രമാണ് ഞങ്ങള്‍ ആന്ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നത് തന്നെ. ബാക്കി എസ്‌എംഎസ് അയക്കല്‍, ഫോണ്‍ ചെയ്യല്‍, ബ്രൌസിങ്ങ് എന്നീ ചീള്‍ കാര്യങ്ങള്‍ക്ക് ഞങ്ങളുടെ കയ്യില്‍ നോക്കിയ ഫോണ്‍ ഉണ്ടായിരിക്കും 

5. പിന്നെ മനുഷ്യരാരും ഉപയോഗിക്കാത്ത ഏതെങ്കിലും ഒക്കെ ആപ്പ്ളിക്കേഷന്റെ പേരു ഓര്‍ത്തുവച്ചിട്ട്, അതിതുവരെ ഇന്സ്റ്റാള്‍ ചെയ്തില്ലെ എന്നൊക്കെ ചോദിക്കുക..

ഗെഡി, ആന്ഡ്രോയിഡ് ഉപഭോക്താക്കളുടെ കൈക്ക് വേദന വരുന്നു എന്ന റിപോര്‍ട്ട് വായിച്ചിട്ടില്ലേ? അതിന് കാരണം  ആപ്പ് മാര്‍ക്കറ്റില്‍ നിര്‍ത്താതെ റിഫ്രഷ് അമര്‍ത്തുന്നത് കൊണ്ടാണ്. (വൃത്തികേട് ആലോചിക്കരുത്). ഇതിന്റെ അര്‍ഥം തന്നെ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റ് അടക്കി വാഴുന്നവര്‍ ഞങ്ങള്‍ ആന്ഡ്രോയിഡ്കാരാണ്. അല്ലാതെ ഐഓയെസ്കാരോ(IAS അല്ലാ) സിമ്ബിയങ്കാരോ അല്ല. ആ ഞങ്ങടെ അടുത്ത് ആപ്പിനെ കുറിച്ച് മുണ്ടരുത്. 

ഇതില്‍ ഒന്നും വീഴാത്തവന്‍ ആണെങ്കില്‍, ബാറ്ററി ബാക്കപ് എന്നൊരു വാക്ക് വെറുതെ പറഞ്ഞാല്‍ മതി, അപ്പോള്‍ തന്നെ ഫോണ്‍ പോക്കറ്റില്‍ ഇട്ടോളൂം..

ഒരു നാല് ദിവസം മുന്നേ വരെ ഞാനുള്‍പ്പടുന്ന ആന്ഡ്രോയിഡ് പുലികളെ നിശബ്ദരാക്കാന്‍ ബാറ്ററി ബാക്കപ്പ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ മതിയായിരുന്നു. പക്ഷെ സുഹൃത്തേ, ഞങ്ങള്‍ ആ കടമ്പയും അതി സമര്‍ഥമായി മറി കടന്നിരിക്കുന്നു.

അതിവേഗത്തില്‍ കുറഞ്ഞ് കൊണ്ടിരുന്ന ഈ പച്ച നിറമായിരുന്നു ഞങ്ങളുടെയെല്ലാം പേടിസ്വപ്നം.
ബാറ്ററി ചാര്‍ജ് പോകും എന്ന് കരുതി ഇന്റര്‍വ്യൂ കോളുകള്‍ പോലും അറ്റന്ഡ് ചെയ്യാതിരിക്കേണ്ടി വന്നിട്ടുണ്ട് എന്റെ ചില ഫ്രെന്‍ഡ്സിന്. ബാറ്ററി ചാര്‍ജ് കൂട്ടാന്‍ വേണ്ടി ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ആ ആപ്പുകള്‍ കാരണം ഫോണ്‍ ഹാങ്ങാവുകയും ബാറ്ററി ചൂടായി കത്തിപ്പോവുകയും ചെയ്ത ചില ഫ്രെന്‍ഡ്സ് എനിക്ക് ഉണ്ട്. ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം, അതായിരുന്നു ഗൂഗിളിന്റെയും, ഗൂഗിളിന്റെ നെടുംതൂണായ ഞങ്ങളുടെയും കഠിന പരിശ്രമത്തിന്റെ കാരണം. ആ അലച്ചിലിന് ഇതാ അവസാനമായിരിക്കുന്നു. ഇതൊരു ആപ്പ് അല്ല. ഇതിന് പ്രോഗ്രാമിങ്ങ് നോളേജ് വേണ്ട. ഹൈ ഐക്യു വേണ്ട.  ആന്ഡ്രോയിഡ് ഫോണുകള്‍ക്കുമാത്രമല്ല മറ്റുള്ള ചെറുകിട ഫോണുകള്‍ക്കും ഇത് ഉപയോഗിക്കാം(കളര്‍ ഫോണ്‍ ആവണം എന്ന് മാത്രം).

നിങ്ങളെ ഇനിയും ആകാംഷപൂരിതരാക്കാന്‍ എനിക്ക് താല്‍പര്യമില്ല.

പ്ലീസ് സ്ക്രോള്‍ ഡൌണ്‍
\/
\/
\/
\/
\/
\/
\/
\/
\/
\/
\/
\/
\/
\/
\/
\/
\/
\/
\/
\/
\/
\/
\/
\/
\/
\/
\/
\/
\/
\/
\/
\/
\/
\/

PS: ഏത് കമ്പനിയുടെയും പെര്‍മനന്റ് മാര്‍ക്കറും ഉപയോഗിക്കാം.

NB: ആന്‍ഡ്രോയിഡ് റോക്ക്സ്

Based on http://dhaneshsnair.tumblr.com/post/18528830453/5

Text

അവലോകനം

Mon, 07/02/2012 - 13:57 — B Abubakr

സുഹൃത്തുക്കളെ, ഈയടുത്ത കാലത്തായി വായിച്ച ഒരു ബ്ലോഗ് പോസ്റ്റാണ് ഇങ്ങിനെ ഒരു പോസ്റ്റ് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. പ്രമേയത്തിലെ പുതുമ എന്നൊക്കെ കൊട്ടിപ്പാടി ആ ബ്ലോ‌ഗര്‍ നടത്തിയ കാംമ്പൈനിങ്ങിന് ഞാന്‍ ഇരയായെന്ന് വേണം പറയാന്‍. നോണ്‍ലീനിയര്‍ ശൈലിയിലേക്ക് എത്തിനോക്കാന്‍ അദ്ദേഹം കാണിച്ച ധൈര്യത്തെ പുകഴ്ത്താന്‍ തുടങ്ങുമ്പോളേക്കും ആ പോസ്റ്റിലെ സാമുഹിക വിരുദ്ദതയുടെ ഓര്‍മ്മ എന്നെ പ്രകോപിതനാക്കുന്നു. ഇത്തരം വിഷം നിറഞ്ഞ കഥകള്‍ എഴുതാന്‍ എങ്ങിനെ ഇന്നത്തെ തലമുറക്ക് കഴിയുന്നു എന്ന് ആലോചിക്കുമ്പോള്‍ എനിക്കരിശം നിയന്ത്രിക്കാനാവുന്നില്ല.
ഉദ്വേഗം, കഥ, ഡിറ്റക്ടീവ്കഥ, മിനിക്കഥ ഇതാണ് ആ മഹാന്‍ ഈ പോസ്റ്റിനിട്ട ലേബലുകള്‍. ഇതില്‍ ഉദ്വേഗം എന്താണെന്ന് കണ്ടെത്താനുള്ള വായനക്കാരുടെ ഉദ്വേഗമാവും പ്രിയ സുഹൃത്ത് ഉദ്ദേശിച്ചത്. ഇതിന്റെ പേരായ “ലെവല്‍ ക്രോസ്സ്”(കൃസ്തീയതയുടെ മേല്‍ക്കോയ്മ ‘ക്രോസ്സ്’ എന്ന പ്രയോഗത്തില്‍ ഇല്ലേ?) കാണുമ്പോള്‍ ഏതൊരു മനുഷ്യനും ഊഹിക്കാവുന്നതേ ഉള്ളൂ ഇതിലെ കഥാംശം. “ഗേറ്റില്‍ കുടുങ്ങിയ താക്കോല്‍” എന്ന് പേരിടാഞ്ഞത് നന്നായി.
സമൂഹത്തിലെ ജാതി മത വ്യവസ്ഥക്ക് താങ്ങ് തടിയാവുകയാണ് പേരില്‍ തന്നെ ജാതി ഉള്ള ബ്ലോഗര്‍ ചെയ്തത്. ഈ കഥയിലെ ശ്യാം എന്ന കഥാപാത്രത്തിന് സര്‍നേം ഇടാത്തത് തന്നെ അദ്ദേഹം താഴ്ന്നജാതിയില്‍ പെട്ടതാണെന്ന് നമ്മളെ അറിയിപ്പിക്കാനായിരുന്നു(ശ്യാം എന്ന പദത്തിന്റെ അര്‍ഥം തന്നെ കറുപ്പ് എന്നാണല്ലോ) . വായനക്കാരെ കൊണ്ട് ശ്യാം വൃത്തികെട്ടവനും ദുഷ്ചിന്തയുള്ളവനും തീവ്രവാദിയാണെന്നും ആത്മഹത്യചെയ്യാനൊരുങ്ങുന്ന ഭീരുവാണെന്നും വരെ വിചാരിപ്പിക്കാനാണ് ബ്ലോഗര്‍ ശ്രമിച്ചിരിക്കുന്നത്. ഇതില്‍ കൂടുതലെങ്ങിനെയാണ് ജാതിയുടെ പേരില്‍ ഒരാളെ ചവുട്ടിതാഴ്ത്തുന്നത്. എന്ത് കൊണ്ട് ശ്യാം കെ നായര്‍ എന്നോ ശ്യാമകൃഷണന്‍ നമ്പൂതിരിയെന്നോ പേര് കൊടുത്തില്ല? ശ്യാമിനെ പോങ്ങന്‍ എന്ന് ഗാറ്ഡിനെ കൊണ്ട് വിളിപ്പിച്ചതെന്തിനാണെന്ന് ഞാന്‍ പറയാതെ നിങ്ങള്‍ക്ക് മനസിലാവുമല്ലോ. എന്ത് കൊണ്ട് ബ്ലോഗര്‍ കാറിലും ശ്യാം ബൈക്കിലും ഉച്ചച്ചൂടില്‍ വെന്തുരുകുന്ന നഗരത്തിലൂടെ സഞ്ചരിപ്പിച്ചു ഈ ബ്ലോഗര്‍?

ജാതിയുടെ പേരില്‍ മനുഷ്യനെ കരിവാരിത്തേക്കുക എന്നത് മാത്രമല്ല ഈ പോസ്റ്റിലുള്ള സാമൂഹ്യ വിരുദ്ദത. ഈ പോസ്റ്റ് വായിക്കരുതെന്ന് വിദ്യാര്‍ഥികളോട് അദ്ദേഹം ആഹ്വാനം ചെയ്തെങ്കിലും , ഇതു വായിക്കുന്ന മറ്റുള്ള യുവാക്കളെ ഒരിക്കല്‍ പോലും അദ്ദേഹം പരിഗണിച്ചില്ല. ഇത് വായിച്ച പലരും ഇനിമുതല്‍ ഒരു ലെവല്‍ ക്രോസിനെ പേടിക്കും. വര്‍ഷങ്ങള്‍ക്ക് ശേഷം വഴിയില്‍ കണ്ടുമുട്ടുന്ന സുഹൃത്ത് എന്തെങ്കിലും പ്രശ്നത്തിലാണെങ്കിലും അത് വെറും താക്കോല്‍ കേസാണെന്ന് വച്ച് അവഗണിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇന്ത്യന്‍ റെയില്‍വേയെ കരിവാരിത്തേക്കുകയാണ് താക്കോല്‍ കൊളുത്തിയിടാവുന്ന തരത്തിലുള്ള ഗേറ്റിനെ ഈ കഥയില്‍ ഉള്‍പ്പെടുത്തി ബ്ലോഗര്‍ ചെയ്യാന്‍ ഉദ്ദേശിച്ചത്.
ഇനി ഇതിലെ വളരെ കൊട്ടിഘോഷിക്കപ്പെടുന്ന കലാമൂല്യം വ്യത്യസ്തതയാര്‍ന്ന പ്രമേയം എന്നിവയാണ് വിജയമെന്ന് നിങ്ങള്‍ വാദിക്കുന്നെങ്കില്‍ ഞാന്‍ നിങ്ങളുടെ സഹൃദയതയെ ചോദ്യം ചെയ്യാന്‍ പ്രേരിതനാവുന്നു. അതു പോലെ ഇത് ഇത് പോലെ അത് എന്ന ലെവെലില്‍ നിന്ന് അദ്ദേഹം മോചിതനായെന്നത് സ്ത്യുത്യര്‍ഹമാണ്. പക്ഷെ ഒരു നോണ്‍ലീനിയര്‍ ശൈലിയിലെത്തിച്ചേരാന്‍ ഇനിയും ഒരുപാട് സഞ്ചരിക്കാനൂണ്ട് അദ്ദേഹത്തിന്.

Text

ആന്ഡ്രോയിഡ് റോക്ക്‍സ് (കമന്റ് ഇടാന്‍ ആഗ്രഹിക്കുന്ന ആള്‍ക്കാറ്ക്ക് വേണ്ടി )


ഈ ട്വീറ്റ് ഇടുന്നത് ഞാനല്ല. എന്റെ പ്രേതമാണ്. ഞാന്‍ ചിരിച്ച് ചിരിച്ച് ചത്ത് കഴിഞ്ഞു.

ആന്ഡ്രോയിഡ് ഉപയോഗിച്ച് വട്ട് പിടിച്ചിരിക്കുന്ന സമയത്ത് ഒരു സുഹൃത്ത് ഫോണ്‍ വാങ്ങാന്‍ സജഷന്‍ ചോദിച്ചപ്പോള്‍ ഞാന്‍ നോക്കിയ മതിയെന്ന് പറഞ്ഞു കൊടുത്തു. ഏത് മോഡലാ നല്ലതെന്നറിയാന്‍ വേണ്ടി ഒരു ട്വീറ്റിട്ട് നോക്കിയപ്പോള്‍ ശീതീകരിച്ച ചതുരക്കള്ളികൾ‍ക്കുള്ളിൽ‍ ‘ഇക്ഷ’ ഇണ്ണ ഇത്ഥ ഇമ്മ വരക്കുന്ന ഒരു ഇടുക്കിക്കാരൻ‍ പറഞ്ഞു നോക്കിയ എക്സ്2 നല്ലതാണെന്ന്. ലവന്‍ ഈ ഫോണാണെന്ന് ഉപയോഗിക്കുന്നത് എന്ന് വിചാരിച്ച് ഞാനപ്പത്തന്നെ അവനെ ഫോണ്‍ ചെയ്തു. അപ്പോള്‍ അവന്‍ പറയുവാണ് “നോക്കിയ ഒക്കെ വാങ്ങാന്‍ നാണമില്ലേ, ഞാനൊരു ആന്‍ഡ്രോയിഡ് ഫാനാണ്. അയാം പ്രൌഡ് ഓണര്‍ ഓഫ് ഗ്യാലക്സി എസ് വിത്ത് അമോലെഡ് ഡിസ്പ്ലേ.” പിന്നെ ഒരു പത്ത് മിനുറ്റ് നേരത്തേക്ക് ആന്‍ഡ്രോയിഡിനെ പുകഴ്ത്തി ഒരു ജാതി ഡയലോഗുകളായിരുന്നു. കിടിലന്‍ ബാറ്ററി ബാക്കപ്പ്. അള്‍ട്ടിമേറ്റ് യൂസബിലിറ്റി ഇങ്ങനെ തുടങ്ങി. ലോകത്തിന്റെ സ്പന്ദനം ആന്‍ഡ്രോയിഡിലാണെന്ന് വരെ പറഞ്ഞു അവന്‍. ഞാന്‍ പാവം. എല്‍ജിക്ക് പകരം സാംസങ്ങ് വാങ്ങാമായിരുന്നു എന്ന് ഗദ്ഗദപ്പെട്ടു.

പെട്ടെന്ന് അവന്‍ പറഞ്ഞു “ഒന്ന് ഹലോന്ന് പറഞ്ഞേ”.
ഞാന്‍ “ഹലോ”
അവന്‍ “ഹോ സ്പീക്കര്‍ ഫോണ്‍ ഓണാണല്ലൊ. പണ്ടാരം ഇതെന്താ ഓഫാവാത്തേ”
അവന്‍ “ങ്ങേ ഈ ഫോണിതാ റീസ്റ്റാര്‍ട്ടാവുന്നു. ഡാ നിനക്ക് ഞാന്‍ പറയുന്നത് കേള്‍ക്കാവോ?”
ഞാന്‍ “കേള്‍ക്കാം”
അവന്‍ “ങ്ങേ എന്റെ ഫോണിതാ റീസ്റ്റാര്‍ട്ടാവുന്നു, സ്പീക്കര്‍ ഓഫാവുന്നില്ല. എന്താ ഈ സംഭവിക്കുന്നേ”
ഞാന്‍ “ങ്ങേ?”
അവന്‍ “ഡാ ഞാനിപ്പ വിളിക്കാട്ടാ”

അരമണിക്കൂര്‍ കഴിഞ്ഞ് അവന്‍ വിളിച്ചു.
അവന്‍ “ഇനി ഒരു കൊഴപ്പവുമില്ല. എല്ലാം ശെരിയായി. ഇനി എത്ര നേരം സംസാരിച്ചാലും കുഴപ്പമില്ല.ചെറിയൊരു ഹിക്ക് അപ്പ്”
ഞാന്‍ “എങ്ങിനെ ശെരിയാക്കി?”
അവന്‍ “റീസ്റ്റാര്‍ട്ട് ചെയ്ത്, ബാറ്ററി ഊരി, സിം ഊരി, കൂട്ടുകാരന്റെ നോക്കിയ ഫോണിലിട്ടിട്ടാണ് ഞാനിപ്പ വിളിക്കുന്നത്. ഇനി ഒരു കൊഴപ്പവുമുണ്ടാവില്ല.”

ആന്‍ഡ്രോയിഡ് റോക്സ് (പാറക്കല്ലിന് പകരം ഉപയോഗിക്കാം എന്നര്‍ത്ഥം)


പി.യെസ്: ഇത് കേട്ട് സഹിക്കാന്‍ വയ്യാതെ ഞാന്‍ എന്റെ ഒരു സുഹൃത്തിനെ വിളിച്ചു പറഞ്ഞു(അയാളുടെ പേര് “ബി”യില്‍ സ്റ്റാര്‍ട്ട് ചെയ്ത് “നു”വില്‍ അവസാനിക്കും). 1100 ഉപയോഗിക്കുന്ന അവന്‍ ഇതൊന്നും മനസിലാവാതെ എന്റെ ഹ്യൂമര്‍ സെന്‍സിനെ പരിഹസിച്ചു.

എന്‍. ബി: ഈ പോസ്റ്റ് ഗീക്ക്കള്‍ക്ക് ഒരു കണ്ണാടിയാണ്. 1100 ടീംസ് പ്ലീസ് അവോയ്ഡ് റീഡിങ്ങ് ദിസ്

Text

കലാസംഗമോ ദു:ഖിനോ ഭവന്തു

വെറും രണ്ട് പോയിന്റിന്റെ കുറവിന് എനിക്ക് ഹൈസ്കൂള്‍ ലെവെല്‍ കലാപ്രതിഭപ്പട്ടം നഷ്ടപ്പെട്ട വിവരം നിങ്ങള്‍ക്കെല്ലാം അറിയാമല്ലോല്ലേ. പ്രശ്ചന്നവേഷത്തിലായിരുന്നു ഞാന്‍ അഗ്രഗണ്യന്‍. പിന്നെ മോണോ ആക്ട്, കഥാരചന(ലോല്‍) ഇങ്ങനെ പോകുന്നു എന്റെ ടാലന്റ് ലിസ്റ്റ്.

പുസ്തകം
=======
ജനിച്ചതെല്ലാം കേരളത്തിലാണെങ്കിലും പ്രീഡിഗ്രി വരെ പഠിച്ചതൊക്കെ തൃശൂരായിരുന്നു. കേരളവര്‍മ കോളേജിലെ ലാസ്റ്റത്തേക്കാള്‍ മുമ്പുള്ള പ്രീഡിഗ്രി ബേച്ച്. അത് കഴിഞ്ഞിട്ടാണ് ഞാന്‍ ബാംഗ്ലൂരിലേക്ക് വന്നത്. നമ്മടെ കോളേജിന്റെ വിശേഷങ്ങളെല്ലാം പ്രശസ്ത ബ്ലോഗര്‍ ടോംകിടു(തോമസ് കുട്ടി) ഇവിടെ അവന് പറ്റാവുന്ന വിധത്തില്‍ എഴുതിയിട്ടുണ്ട്. (ഞാന്‍ എഴുതിയിരുന്നെങ്കില്‍ ചില്ലറയും വിശാലമനസ്കനുമൊക്കെ പ്രശസ്തരാവാതെ പോയേനെ).

അപ്പോള്‍ ഞാന്‍ ഇലെക്ടോണിക്സിറ്റിയില്‍ ഉപരിപഠനത്തിന് ചേര്‍ന്നു. സീനിയേഴ്സും മാഷന്മാരും പരസ്പര ധാരണയോടെ ജൂനിയേഴ്സിനെ റാഗ് ചെയ്യുന്ന ഒരു കോളേജ്. എന്റമ്മോ!! ഹോസ്റ്റലിലെ ഓരോ റൂമിലും ഒരു ഫസ്റ്റ് ഇയര്‍, ഒരു സെകന്റ് ഇയര്‍, ഒരു തേഡ് ഇയര്‍ ഇതായിരുന്നു കോണ്‍ഫിഗറേഷന്‍. റൂം ക്ലീനിങ്ങ്, സീനിയേഴ്സിനുള്ള ഭക്ഷണം കൊണ്ടു വന്നു കൊടുക്കുക എന്നീ ഉത്തരവാദിത്വമുള്ള കാര്യങ്ങള്‍ ചെയ്യുന്നത് ഫസ്റ്റ് ഇയര്‍ ആണെന്ന് പറയണ്ടല്ലോ. സ്ഥലം തികയാത്തത് കൊണ്ട് ചില റൂമുകളില്‍ രണ്ട് ഫസ്റ്റ് ഇയേഴ്സുണ്ടായിരുന്നു. അങ്ങിനെ ഷാലുവും ഞാനും രണ്ട് സീനിയേഴ്സും അടങ്ങുന്നതായിരുന്നു ഞങ്ങടെ ഹോസ്റ്റല്‍ റൂം. (FYI:ഷാലു പെണ്‍കുട്ടിയല്ല). സെകന്‍ഡ് ഇയര്‍ സായീ ചന്ദ് ഫ്രം ഗണ്ണാവരം തേഡ് ഇയര്‍ ദീപക് ഫ്രം കണ്ണൂര്‍. ഈ സീനിയേഴ്സ് മറ്റുള്ളവരെ പോലെ ദുഷ്ടന്മാരല്ലായിരുന്നു. രണ്ട് ഫസ്റ്റ് ഇയേഴ്സുള്ള റൂമായതിനാലും മനുഷ്യപ്പറ്റുള്ള സീനിയേഴ്സ് റൂംമേറ്റ്സായതിനാലും ഞങ്ങടെ റൂം B1 ഫസ്റ്റ് ഇയേഴ്സിന്റെ വിരകല്‍ കേന്ദ്രമായിരുന്നു. സായിചന്ദിന്റെ ബാഗില്‍ എപ്പോഴും ഏതെങ്കിലും പുസ്തകം(ആ പുസ്തകം തന്നെ) ഉണ്ടാകുമായിരുന്നു. ഞങ്ങള്‍ അത് ഇടക്കിടക്ക് നോക്കാറുണ്ടായിരുന്നു. അവസാനം ഒരു ബുക്ക് ഞങ്ങടെ റൂമിന്റെ പൊതു സ്വത്തായി മാറി. എല്ലാ ഫസ്റ്റ് ഇയേഴ്സിന്റെയും മരുപ്പച്ചയായി മാറി അത്. ഓരോരുത്തന്മാരൊക്കെ ആ ബുക്ക് തുറന്ന് ഒരു നിമിഷം നോക്കി ഇപ്പ വരാട്ടാ എന്ന് പറഞ്ഞ് ഓടാരുണ്ട്(ഗിഹി). അങ്ങനെ ആ ബുക്ക് സൂക്ഷിക്കുന്ന സ്ഥലമായി മാറി എന്റെ ഡ്രെസ്സ് വക്കുന്ന ബേഗ്.

ഹാര്‍ഡ് ഡിസ്ക്
===========
ഞങ്ങട കോളേജിന്റെ ഏക ഗുണം എന്ന് പറയുന്നത് ലാബുകള്‍ ആയിരുന്നു. ആര്‍ക്കും എപ്പ വേണേലും ലാബില്‍ ഇരിക്കാം. ആവശ്യമുള്ളതും ഇല്ലാത്തതുമായ എക്സ്പെരിമെന്റ്സ് ഒക്കെ ചെയ്യാം. രാത്രിയെന്നോ പകലെന്നോ ഇല്ല. ലാബിന്റെ താക്കോലെല്ലാം(ഒറിജിനലും ഡൂപ്ലിക്കേറ്റും) പിള്ളേരുടെ കയ്യിലായിരുന്നു. കംബ്ലീറ്റ് ഫ്രീഡം. ചില ടീംസെല്ലാം മാസങ്ങളോളം യൂണിഫോം പോലും മാറ്റാതെ ,ഹോസ്റ്റലില്‍ കേറാതെ ലാബില്‍ മാത്രം ജീവിക്കാരുണ്ട്. ഒരു ദിവസ്സം കാട്ടു തീ പോലെ വാര്‍ത്ത പരന്നു. “കംപ്യൂട്ടര്‍ ലാബിലെ ഹാര്‍ഡ് ഡിസ്ക് ആരോ അടിച്ചു മാറ്റി.” അന്നത്തെ ഹാര്‍ഡ് ഡിസ്ക് എന്ന് പറയുമ്പോള്‍ വല്ല ഒന്നോ രണ്ടോ ജീബി കാണും. പക്ഷെ സംഭവം വല്യേ പ്രശ്നായി. ഹോസ്റ്റല്‍ മുഴുവന്‍ റെയ്ഡ് ചെയ്യാന്‍ ലേഡി വാഡനും ടീംസും ഉത്തരവിട്ടു

പ്രണയം(എന്റേതല്ല)
======
ക്ലാസിലെ പുഷ്പനായിരുന്നു മത്തായി. ഡയലോഗ് അടിച്ച് ആരേയും വീഴ്ത്തും പഹയന്‍. അവന്റപ്പന്‍ വക്കീലായേന്റെ ഗുണമാവും. ലേഡി വാഡന് വരെ അവനെ വല്യേ കാര്യായിരുന്നു. കൃസ്ത്യാനി ആയോണ്ടാവും. ക്ലാസിലെ ഒരു ഹിന്ദു പെണ്‍കുട്ടിയുമായിട്ട് അവനൊരു പ്രേമം ഉണ്ടായിരുന്നു. അവരുടെ പ്രണയം ഫസ്റ്റ് ഇയര്‍ മുതല്‍ മൊട്ടിട്ട് തുടങ്ങിയിരുന്നു. ഈ കുട്ടിയാണെങ്കില്‍ പത്ത് കൊല്ലത്തില്‍ മേലെ നൃത്തം പഠിച്ചിരുന്ന ഒരു കലാകാരി കൂടിയായിരുന്നു.

കലാസംഗമ
========

ഞങ്ങടെ കോളേജിന്റെ പല ബ്രാഞ്ചുകളും തമ്മിലുള്ള യുവജോന്ത്സവമാണ് കലാസംഗമ. കലാസംഗമയുടെ ഡേറ്റ് അനൌണ്സ് ചെയ്ത അന്ന് തന്നെ ഞാന്‍ കോഡിനേറ്റര്‍ ആയ സീനിയറിന്റെ അടുത്ത് പോയി മാക്ബത്തിലെ ഭൂതമായി എനിക്ക് ഫസ്റ്റ് കിട്ടിയ കഥപറഞ്ഞ്, പ്രശ്ചന്ന വേഷത്തിന് ഞങ്ങട ബ്രാഞ്ചിനെ റെപ്രസെന്റ് ചെയ്യാനായി പേര് കൊടുത്തു. പ്രശ്ചന്നവേഷത്തിന് വേറെ ആരും ഇല്ലാത്തതിനാല്‍ ഞാന്‍ കലാസംഗമക്ക് ധാര്‍വാഡ് പോകും എന്ന് ഉറപ്പിച്ചു. പ്രശസ്ത ബ്ലോഗര്‍ ടോംകിഡ് ഉള്‍പ്പെടുന്ന സുഹൃത്തുക്കളോടെല്ലാം ഇക്കാര്യം പറഞ്ഞ് ഞാന്‍ അവരുടെ അസൂയ സമ്പാതിച്ചു. മാക്ബത്തിലെ ഭൂതത്തിന്റെ മുഖത്തിന്റെ പകുതി ഭീഭല്‍സവും മറ്റേ പകുതി ഭയാനകവുമായിരുന്നു. ഭീഭല്‍സമാക്കാനുള്ള പകുതിയില്‍ പപ്പടം ഒട്ടിച്ച് ചുവന്ന പെയിന്റ് ഒഴിക്കണം. മറ്റേ പകുതിയില്‍ ഒന്നും ചെയ്യണ്ട ആവശ്യമില്ലെന്ന് ഞാന്‍ പറയണ്ടല്ലോല്ലേ. അങ്ങിനെ പപ്പടവും ചുവന്ന മഷിയും പ്രേതത്തിനെ പുതപ്പിക്കാനുള്ള ശബരിമലക്ക് പോകാന്‍ വാങ്ങിയ കറുത്ത മുണ്ടും എടുക്കാന്‍ നാട്ടില്‍ പോകാനുള്ള പെര്‍മിഷന്‍ വാങ്ങാന്‍ ഞാന്‍ തീരുമാനിച്ചു.

പണിപാളല്‍
========

ഹോസ്റ്റല്‍ റെയ്ഡിന് വാര്‍ഡനും ടീംസും ഒരോ റൂമിലും കയറിത്തുടങ്ങി. എല്ലാ പിള്ളേരും കോളേജിലിരിക്കണം. ചെക്ക് ചെയ്യുന്ന റൂമിലെ സ്റ്റുഡന്ഡ്സ് മാത്രമേ അവിടെ ഉണ്ടാവാന്‍ പാടുള്ളൂ.. ഞങ്ങടെ റൂമിന്റെ പേര് വിളിക്കുന്നതിന് പത്ത് മിനിറ്റ് മുമ്പാണ് ബാഗിലിരിക്കുന്ന പുസ്തകത്തിന്റെ കാര്യം ഓര്‍ത്തത്. പണികിട്ടും എന്ന് ഉറപ്പായി. അപ്പോളാണ് B4ഇല്‍ ചെക്കിങ്ങ്ങിന് റോബിനോട് വരാന്‍ പറഞ്ഞത് .B3,B2 അത് കഴിഞ്ഞാ B1 ഞങ്ങടെ റൂം. ഞാന്‍ റോബിന്റടുത്ത് ഓടിച്ചെന്ന് ബുക്കിന്റെ കാര്യം പറഞ്ഞു. “എന്തെങ്കിലും ചെയ്യാന്‍ നോക്കാം” അവന്‍ പറഞ്ഞിട്ട് പോയി. അവന്റെ ചെക്കിങ്ങ് കഴിഞ്ഞ് വന്നപ്പോള്‍ അവന്‍ പറഞ്ഞു. “ഒന്നും പേഠിക്കണ്ട, ബൂക്ക് ബാഗീന്ന് എടുത്ത് ജന്നലിലൂടെ പുറത്തേക്ക് ഇട്ടിട്ടുണ്ട്”. രക്ഷപ്പെട്ടു മോനെ. പിന്നെ B1ന്റെ ഊഴമായി. ഞാന്‍ ഷാലു,സായി, ദീപക് എന്നിവരെ വിളിപ്പിച്ചു. ചെന്നപ്പോള്‍ കുഴപ്പൊമൊന്നുമില്ല. സായിടെ 1000wന്റെ(ആണെന്ന് തോന്നുന്നു) രണ്ട് വലിയ സ്പീക്കര്‍ സെറ്റ് കണ്ട് വാര്‍ഡന്‍ ചൂടായി. വേറെ പ്രശ്നമൊന്നുമില്ലെന്ന് കണ്ട് തിരിച്ച് നടന്ന വാര്‍ഡനെ ഒപ്പം വന്ന സെക്യൂരിറ്റി “സാര്‍ ഇങ്ങോട്ട് നോക്കിക്കേ” എന്ന് കന്നടയില്‍ അലറി വിളിച്ചു. ജന്നലിലൂടെ പുറത്തേക്ക് നോക്കി നിക്കുന്ന സെക്യൂരിറ്റിയെ കണ്ട് ഞാനൊഴികെ എല്ലാരും അമ്പരന്നു. പേടിച്ച് മുട്ടു വിറക്കുന്ന എനിക്കെന്തോന്ന് അമ്പരപ്പ്. ജനലിലൂടെ നോക്കിയ വാര്‍ഡന്‍ കണ്ടത് പുസ്തകത്തിന്റെ ചിതറിക്കിടക്കുന്ന പേജുകളാണ്. നല്ല നല്ല ചിത്രങ്ങള്‍. പക്ഷെ അതാരുടെയാണെന്ന് വാര്‍ഡന്‍ ചോദിച്ചില്ല. അയാള്‍ കൊറേ ചീത്തവിളിച്ച് നടന്നുപോയി.
അന്നായിരുന്നു പപ്പടം എടുക്കാന്‍ എനിക്ക് നാട്ടില്‍ പോകേണ്ടത്. ഒന്നുമറിയാത്തവനെ പോലെ വാര്‍ഡന്റെ അടുത്ത് നിന്ന് പെര്‍മിഷനൊക്കെ എടുത്ത് ഞാന്‍ നാട്ടില്‍ പോയി രണ്ട് ദിവസത്തില്‍ തിരിച്ച് വന്നു.

അപ്പോളാണ് ആ ദു:ഖവാര്‍ത്ത ഞാന്‍ കേട്ടത്. “കലാസംഗമക്ക് പ്രശ്ചന്നവേഷത്തിന് മാത്രമായി ഒരാളെ കൊണ്ട് പോകുന്നില്ല, പകരം മോണോ ആക്ടിന് വേണ്ടി പോകുന്ന മത്തായി തന്നെ പ്രശ്ചന്ന വേഷവും ചെയ്യും.”

കണ്‍ക്ലൂഷന്‍
========

എനിക്കിപ്പഴും അറിയില്ല എന്തിനാണ് എന്നെ കലാസംഗമക്ക് കൊണ്ട് പോകാഞ്ഞേ എന്ന്. ഡാന്‍സിന് വേണ്ടി എന്തായാലും പോകുന്നുണ്ടായിരുന്നു കാമുകിയുടൊപ്പം കറങ്ങാന്‍ വേണ്ടി മത്തായി, ലേഡി വാര്‍ഡനോട് പറഞ്ഞ് കയറിപ്പറ്റിയതാണോ? പുസ്തകം എന്റെയാണെന്ന് ആരെങ്കിലും പറഞ്ഞു കൊടുത്തകാരണം എന്നെ കൂട്ടത്തില്‍ കൂട്ടാന്‍ പറ്റില്ലെന്ന് അവര്‍ തീരുമാനിച്ചതാണോ ? പ്രശ്ചന്നവേഷത്തിന് സമൂഹത്തിലുള്ള അവകേളനയാണോ? എന്തായിരിക്കും അതിനു കാരണം ?

Text

താങ്ക്‌സ്


http://twitter.com/#!/Sa_th/status/124008736103739392/photo/1/large

Text

ഭാരതീയ നാണയം

ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തെക്കുറിച്ച് പ്രശസ്ത നിരൂപകന്‍ സുമൂബക്കര്‍ എഴുതിയ നിരൂപണം


രഞ്ജിത്ത് നിരാശപ്പെടുത്തിയില്ല അരിപ്രാഞ്ചിക്ക് ശേഷം രഞ്ജിത്തിന്റെ തൂലികയില്‍ നിന്നും ഉടലെടുത്ത ശക്തമായ ഒരു കഥാപാത്രമാണ് ഇന്ത്യന്‍ റുപീയിലെ തിലകന്റേതു. തന്റെ കയ്യില്‍ കിട്ടുന്ന ഏതു കഥാപാത്രത്തെയും തന്മയത്വത്തോടെ കാച്ചിക്കുറുക്കി അവതരിപ്പികാനുള്ള തിലകന്റെ പാടവത്തെ രഞ്ജിത്ത് നന്നായി പിഴിഞ്ഞിട്ടുണ്ട് എന്ന് പടം കാണുന്ന ഏതു പൊട്ടനും മനസിലാകും. സ്ക്രിപ്റ്റില്‍ അവിടിവേടെയായി ചില പോരായ്മല്‍ കാണാന്‍ കഴിഞ്ഞെങ്കിലും ഇന്ത്യന്‍ റുപീ ഉയര്‍ത്തിപ്പിടിക്കുന്ന ആശയസംഹിതകളോട് ഇതെഴുതുന്ന ലേഖകന് തികഞ്ഞ യോജിപ്പാണുള്ളത്.

………….സ്പോയിലര്‍ വാണിംഗ്………..

ചിത്രത്തിന്റെ ഫസ്റ്റ് ഹാഫിലെ സ്ലോനെസ്സ് എന്നെ നിരാശപ്പെടുത്തി എന്ന് പറയാതിരിക്കാന്‍ വയ്യ. ആദ്യത്തെ എഴുതിക്കാണിക്കല്‍ കുറച്ചൂടെ സ്പീഡില്‍ ആകാരുന്നു. ആദ്യപകുതിയില്‍ കുറച്ചു ഫ്ലാശ്ശ്ബാക്കാന് കാണിക്കുന്നത്. തിലകന്റെ കുട്ടിക്കാലം അവതരിപ്പിച്ച ബാലനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. തിലകന്റെ സഹോദരിയായിട്ടാണ് റിമ കല്ലിങ്ങല്‍ അഭിനയിക്കുന്നത്. മിഴിവാര്‍ന്ന അഭിനയത്തികവിന് ഉടമയാണ് താനെന്നു റിമ പല ആവര്‍ത്തി തെളിയിച്ചിട്ടുള്ളതാണ്. എങ്കിലും എന്താണെന്നറിയില്ല ഈ ചിത്രത്തില്‍ അത്ര മിഴിവ് പോര എന്നാണു ലേഖകന് തോന്നിയത്. ഇമ്പ്രൂവ് ചെയ്യാന്‍ ഉണ്ട്.

ചിത്രത്തില്‍ ആദ്യപകുതി കഴിഞ്ഞു ഇന്റെര്‍വെല്ലിനു ശേഷം ആണ് രണ്ടാംപകുതി വരുന്നത്. നിരവധി ഗുണമെന്മകള്‍ അവകാശപ്പെടാന്‍ ഉണ്ടെങ്കിലും ചില ആസ്പ്പെക്റ്റുകള്‍ കഥയുടെ ഒഴുക്കിനെ സാരമായി ബാദിചിട്ടുണ്ട്. ഉദാഹരണത്തിന് പ്രിതിരാജ് ചെയ്യുന്ന കദാപാത്രം പലപ്പോഴും സ്ക്രീനില്‍ ഒന്നും ചെയ്യാനില്ലാതെ വെറുതെ നില്‍പ്പാണ്. എപ്പോ ഉണര്‍ന്നു നോക്കിയാലും മൊത്തം ഡയലോഗും തിലകന്‍ ആണ് പറയുന്നത്. അതെന്ത അങ്ങനെ?

എന്തായാലും പടം കഴിഞ്ഞപ്പോ ഒരാശ്വാസം തോന്നി. ബാച്ചിലഴ്സിനു ഒറ്റയ്ക്കിരുന്നു കുടുമ്പസമേതം കാണാന്‍ പറ്റിയൊരു നല്ല ചിത്രമാണിത്. ബാക്കി വന്ന ലെയ്സും പെപ്സിയുമൊക്കെ ഒതുക്കിപ്പിടിച്ചുകൊണ്ട് തിയെറ്ററില്‍ നിന്നിറങ്ങിയപ്പോ വായില്‍ നിന്നൊരു ഗദ്ഗദം പുറപ്പെട്ടു. ഇനിയെന്നാണ് ഇത് പോലൊരു മികച്ച ചിത്രം കാണാന്‍ കഴിയുക എന്ന നെടുവീര്‍പ്പിടാന്‍ തുടങ്ങിയപ്പോ പുറകില്‍ നിന്നവന്‍ ‘ഒന്ന് നടക്കെടാ ഉവ്വേ’ എന്ന് പറഞ്ഞൊരുന്ത്! അവനെ ഞാന്‍ നോട്ടു ചെയ്തിട്ടുണ്ട്.


കമന്റുകളെല്ലാം ദമുയലിനോട് നേരിട്ട് പറയണേ

Photo
ഇങ്ങിനെ ഒരു കാര്‍ സ്വന്തമാക്കണം ഒരു നാലഞ്ച് കൊല്ലത്തിനുള്ളില്‍

ഇങ്ങിനെ ഒരു കാര്‍ സ്വന്തമാക്കണം ഒരു നാലഞ്ച് കൊല്ലത്തിനുള്ളില്‍

Photo
ഇങ്ങിനൊരു സ്ഥലത്ത് വേണം ഒരു നാലഞ്ച് കൊല്ലം കഴിഞ്ഞാല്‍ ജീവിക്കാന്‍..

ഇങ്ങിനൊരു സ്ഥലത്ത് വേണം ഒരു നാലഞ്ച് കൊല്ലം കഴിഞ്ഞാല്‍ ജീവിക്കാന്‍..

Text

സാരോപദേശ കഥ

സാരോപദേശ കഥ



സാഗര്‍ ഏലിയാസ് ജാക്കി (ഈ പേര് വെറും യാദൃശ്ശികം മാത്രം) ഗോവയില്‍ നിന്ന് വില്ലന്റെ നാടായ കുമ്പളങ്ങയിലേക്ക് പോകാന്‍ വേണ്ടി വീമാനത്താവളത്തില്‍ എത്തി. നല്ല ചുട്ടുപൊള്ളുന്ന വേനല്‍ക്കാലമായിരുന്നിട്ടും കറുത്ത കോട്ടും സ്യൂട്ടുമൊക്കെയായിരുന്നു വേഷം സാഗറിന്റെ വേഷം. 11 മണിക്കുള്ള വീമാനത്തിന് വേണ്ടി സാഗര്‍ എത്തിയത് രാവിലെ 8 മണിക്ക്. ബോറടിച്ച സാഗര്‍ അവിടെ വച്ചിരിക്കുന്ന ഒരു ഭാരം നോക്കുന്ന യന്ത്രം കണ്ടു. എന്നാ പിന്നെ ഭാരം നോക്കാമെന്ന് വച്ച് സാഗര്‍ അതില്‍ കയറി നിന്നു. അപ്പോള്‍ യന്ത്രം ഇങ്ങിനെ പറഞ്ഞു.

“നമസ്കാരം, നിങ്ങളുടെ പേര് സാഗര്‍, ജാക്കി എന്നും വിളിക്കും. നിങ്ങളുടെ ഭാരം 100 കിലോ. നിങ്ങള്‍ 11 മണിക്കുള്ള കുമ്പളങ്ങ ഫ്ലൈറ്റിന് വേണ്ടി വെയിറ്റ് ചെയ്യുന്നു”

സാഗര്‍ ഞെട്ടിപ്പോയി. ഈ യന്ത്രത്തിന് എന്റെ ഫുള്‍ ഡീറ്റെയില്‍സ് ഒക്കെ എങ്ങിനെ അറിയാം? സാഗര്‍ എന്ന മിത്രത്തിനും ജാക്കി എന്ന ശത്രുവിനും ഇതിലെന്തോ പന്തികേടുണ്ടെന്ന് തോന്നി. ഈ കള്ളി പൊളിക്കാന്‍ വേണ്ടി സാഗര്‍ വേഗം പോയി ബുള്‍ഗാന്‍ ഷേവ് ചെയ്ത്, ക്ലീന്‍ ഷേവായി വന്ന് യന്ത്രത്തില്‍ കേറി നിന്നു. വീണ്ടും യന്ത്രം ഇങ്ങിനെ പറഞ്ഞു

“നമസ്കാരം, നിങ്ങളുടെ പേര് സാഗര്‍, ജാക്കി എന്നും വിളിക്കും. നിങ്ങളുടെ ഭാരം 99 കിലോ. നിങ്ങള്‍ 11 മണിക്കുള്ള കുമ്പളങ്ങ ഫ്ലൈറ്റിന് വേണ്ടി വെയിറ്റ് ചെയ്യുന്നു” (ഒരു കിലോ ബുള്‍ഗാന്റെ വെയിറ്റായിരുന്നു).

സാഗര്‍ ഞെട്ടിത്തരിച്ച് പോയി. ഇതിലെന്തോ തട്ടിപ്പുണ്ടെന്ന് സാഗറിന് തോന്നി. വേഗം പോയി കോട്ടെല്ലാം മാറ്റി ഷര്‍ട്ടും മുണ്ടുമിട്ട് സ്ലോമോഷനില്‍ മുണ്ട് മടക്കി തിരിച്ച് വന്നു. യന്ത്രത്തില്‍ കയറി നിന്നു
യന്ത്രം പറഞ്ഞു

“നമസ്കാരം, നിങ്ങളുടെ പേര് സാഗര്‍, ജാക്കി എന്നും വിളിക്കും. നിങ്ങളുടെ ഭാരം 99 കിലോ. ഇപ്പ സമയം ഉച്ചക്ക് 12 മണി നിങ്ങളുടെ ഫ്ലൈറ്റ് ഓള്‍റെഡി കുമ്പളങ്ങയിലെത്തി. “.

ഫ്ലൈറ്റ് മിസ്സായ സാഗര്‍ ഇളിഭ്യാനായി തിരിച്ച് നടന്നു.

മോറല്‍: വെറുതെ ചൊറിയാന്‍ നിന്നാ പണി കിട്ടും

Tags: malayalam